Image

ഫോമാ പൊളിറ്റിക്കല്‍ ഫോറം: തോമസ് ടി ഉമ്മന്‍ ചെയര്‍; തോമസ് കോശി വൈസ് ചെയര്‍; സജി കരിമ്പന്നൂര്‍ സെക്രട്ടറി

Published on 23 April, 2017
ഫോമാ പൊളിറ്റിക്കല്‍ ഫോറം: തോമസ് ടി ഉമ്മന്‍ ചെയര്‍; തോമസ് കോശി വൈസ് ചെയര്‍; സജി കരിമ്പന്നൂര്‍  സെക്രട്ടറി
ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ രാഷ്ട്രീയ പ്രബുദ്ധത വിളംബരം ചെയ്യുന്ന പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. തോമസ് ടി ഉമ്മന്‍ ആണ് ചെയര്‍മാന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാനും മുതിര്‍ന്ന സംഘാടകനുമാണ് തോമസ് റ്റി ഉമ്മന്‍. 

 വൈസ് ചെയര്‍മാന്‍: തോമസ് കോശി (ന്യൂയോര്‍ക്ക്), സെക്രട്ടറി: സജി കരിമ്പന്നൂര്‍ (ഫ്‌ളോറിഡ), ജോയിന്റ് സെക്രട്ടറി: മോഹന്‍ മാവുങ്കല്‍ (വാഷിങ്ടണ്‍ ഡി.സി).

ജോണ്‍ സി വര്‍ഗീസ് (ന്യൂയോര്‍ക്ക്), അനിയന്‍ ജോര്‍ജ് (ന്യൂജേഴ്‌സി), ആനി ലിബു (ന്യൂജേഴ്‌സി), തോമസ് കെ തോമസ് (കാനഡ), തോമസ് കെ മാത്യു (കാനഡ), ജോര്‍ജ് മാത്യു സി.പി.എ (ഫിലാഡല്‍ഫിയ), സണ്ണി എബ്രഹാം (ഫിലാഡല്‍ഫിയ), എം.ജി മാത്യു (ടെക്‌സസ്), ഫിലിപ്പ് ചാമത്തില്‍ (ടെക്‌സസ്), ബാലു ചാക്കോ (ടെന്നസി), സുരേഷ് നായര്‍ (മിനസോട്ട), മാത്യൂസ് ചെറുവേലില്‍ (മിഷിഗണ്‍), ലൂക്കോസ് പൈനുങ്കന്‍ (ഫേ്‌ളാറിഡ), സുജ ഔസോ (കാലിഫോര്‍ണിയ), സാജു ജോസഫ് (കാലിഫോര്‍ണിയ), സോദരന്‍ വര്‍ഗീസ് (കാലിഫോര്‍ണിയ), ഷാജന്‍ കുര്യാക്കോസ് (ഇല്ലിനോയി), തോമസ് ഉമ്മന്‍ (ഷിബു ന്യൂയോര്‍ക്ക്), സെബാസ്റ്റ്യന്‍ ജോസഫ് (ന്യൂജേഴ്‌സി) എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കര്‍മ്മ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫോമ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കര്‍മ്മ ഭൂമിയിലെയും ജന്മഭൂമിയിലെയും രാഷ്ട്രീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധമുണ്ടാക്കുക വഴി അമേരിക്കന്‍ മലയാളികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഇവരുടെ സത്വര ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹാരത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുക, പുതു തലമുറയെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വരുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അതോടൊപ്പം അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന മലയാളി യുവതീയുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുക തുടങ്ങിയവ ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ സുപ്രധാന ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.
ഫോമാ പൊളിറ്റിക്കല്‍ ഫോറം: തോമസ് ടി ഉമ്മന്‍ ചെയര്‍; തോമസ് കോശി വൈസ് ചെയര്‍; സജി കരിമ്പന്നൂര്‍  സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക