ജിദ്ദ: ജിദ്ദ മേഖലയിലെ ഇന്ത്യന്‍ സ്കൂളുകളിലുള്ള ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗള്‍ഫ് മാധ്യമം ന്ധഎഡ്യുകഫെ’ സംഘടിപ്പിക്കുന്നു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ മേയ് 13 നാണ് സൗദി അറേബ്യയിലെ ആദ്യത്തെ സന്പൂര്‍ണ വിദ്യാഭ്യാസമേള അരങ്ങേറുക. ഒരു ദിനം നീളുന്ന അറിവിന്റെ ആഘോഷത്തില്‍ ഇന്ത്യയിലെയും ഗള്‍ഫ് രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ, കരിയര്‍, കൗണ്‍സിലിംഗ്, മെന്റലിസ്റ്റ്, മോട്ടിവേഷന്‍, മാധ്യമ രംഗത്തെ വിദഗ്ധര്‍ പെങ്കടുക്കും. കുട്ടികളുടെ ഉന്നത പഠനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ വ്യക്തിഗത കൗണ്‍സിലിംഗിനും ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പെങ്കടുക്കാനവസരം.
www.click4m.madhyamam.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എസ്എംഎസ്, ഇമെയില്‍ മുഖേന പ്രവേശന ടിക്കറ്റ് ലഭിക്കും. ആദ്യത്തെ 500 രജിസ്ട്രേഷനുകള്‍ക്കു ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക്: 0571049496.