Image

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്‌ക്ക്‌ പരിക്കേറ്റു

Published on 01 May, 2017
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്‌ക്ക്‌ പരിക്കേറ്റു

കോഴിക്കോട്‌: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്‌ക്ക്‌ പരിക്കേറ്റു. ക്യാപ്‌റ്റന്‍ എന്ന സിനിമയ്‌ക്കായി സന്തോഷ്‌ ട്രോഫി മത്സരങ്ങള്‍ ഷൂട്ട്‌ ചെയ്യുമ്പോഴാണ്‌ പരിക്കേറ്റത്‌.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പിസത്യന്റെ ജീവിതകഥ പറയുന്ന സിനിമയാണിത്‌.

തേഞ്ഞിപ്പലത്ത്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാായിരുന്നു ചിത്രീകരണം. ഒരു ടാക്ലിങ്ങിനിടെ വലത്‌ കാലിനാണ്‌ പരിക്കേറ്റത്‌. ഒരാഴ്‌ച വിശ്രമം വേണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. സിനിമയുടെ ചിത്രീകരണം ഒരാഴ്‌ചത്തേയ്‌ക്ക്‌ നിര്‍ത്തി. 

പ്രജേഷ്‌ സെന്നാണു സംവിധാായകന്‍. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ്‌ ചിത്രീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക