Image

സെന്റ് സ്റ്റീഫന്‍സ് ഫൊറാന പള്ളിയില്‍ ആദ്യകുര്‍ബാന സ്വികരണം മെയ് 20-ന് ശനിയാഴ്ച

സാബു തടിപ്പുഴ Published on 05 May, 2017
സെന്റ് സ്റ്റീഫന്‍സ്  ഫൊറാന പള്ളിയില്‍  ആദ്യകുര്‍ബാന  സ്വികരണം മെയ് 20-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍സ്  ക്‌നാനായ കത്തോലിക്കാ ഫൊറാന പള്ളിയില്‍ മെയ് ഇരുപതാം തിയതി ശനിയാഴ്ച  മൂന്ന് മണിക്ക്  ആദ്യകുര്‍ബാന സ്വികരണം  .  ജെറിന്‍ ജയ്‌മോന്‍ ചെരുവന്‍കാലായില്‍ , ജോസഫ് ജെയിംസ് കരിപ്പറമ്പില്‍ , ജോസഫ് സാനു ആലപ്പാട്ട് , നിഖില്‍ മാത്യു തെക്കേവട്ടത്തറ , സാറാ പ്രിന്‍സ് കോരകുടിലില്‍ , സെറീന സാബു തെക്കേവട്ടത്തറ , അലീന ചാക്കോ പുത്തന്‍പുരയില്‍ എന്നി കുട്ടികളാണ് ഈ വര്‍ഷം ആദ്യകുര്‍ബാന സ്വികരിക്കുന്നുന്നത് .

തിരുകര്‍മ്മങ്ങള്‍ക്ക് റോക്‌ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് ആദോപ്പള്ളി നേതൃത്വം നല്‍കുന്നു . കുട്ടികളുടെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ഒരുക്കുകയും ചെയ്തത് ലിസി വട്ടക്കളം , അനി നെടുംതുരുത്തിയുമാണ് . കുട്ടികളുടെ ദിവ്യകാരുണ്യസ്വികരത്തില്‍ പങ്കെടുക്കാനും കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ഏവരെയും വികാരി ഫാദര്‍ ജോസ് തറക്കല്‍ ക്ഷണിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക