Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

Published on 27 February, 2012
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
തിരുവനന്തപുരം: മൂലമറ്റം പവര്‍ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനസജ്ജമായതായി വൈദ്യുതിവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്നാം നമ്പര്‍ ജനറേറ്റര്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും വൈദ്യുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജനറേറ്ററിന്റെ വയറിംഗില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മൂലമറ്റം പവര്‍ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക