Image

"മറ്റുള്ള പാര്‍ട്ടികള്‍ കേവലം ധാത്രിമാര്‍ തനിക്കു പെറ്റമ്മ തന്റെ പാര്‍ട്ടി താന്‍"

അനില്‍ പെണ്ണുക്കര Published on 06 May, 2017
"മറ്റുള്ള പാര്‍ട്ടികള്‍ കേവലം ധാത്രിമാര്‍ തനിക്കു പെറ്റമ്മ തന്റെ പാര്‍ട്ടി താന്‍"
വിഷയങ്ങളുടെ കാര്യത്തില്‍ നമ്മള്‍ മലയാളികളോളം ഭാഗ്യമുള്ളവര്‍ വേറെ കാണില്ല.ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് .ഏറ്റവും പുതിയ വാര്‍ത്ത മാണി സാര്‍ ഇടത്തോട്ടു പോകുമോ എന്നതാണ് .അതിനുള്ള സാഹസം മാണിസാര്‍ കാണിക്കുമോ എന്ന് പലരും ചിന്തിക്കുന്നുണ്ട് .അതിനുള്ള ഉത്തരമാണ് ഇപ്പോളത്തെ പ്രതിഭാസങ്ങള്‍ .മാണിസാറിനു മേലുംകീഴും നോക്കാനില്ല.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നു .ഇപ്പോളത്തെ സാഹചര്യത്തില്‍ യു ഡി എഫിലേക്കു കൊള്ളാവുന്ന ഒരു മടക്കയാത്ര ഉണ്ടാകാന്‍ സാധ്യതയില്ല .അപ്പോള്‍ പിന്നെ കൊള്ളാവുന്ന ഒരു വഴി നോക്കി മാണിസാര്‍ .അത്രേയുള്ളു.എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം സി പി എം തുടരും. അതിന്റെ ആദ്യ തുടക്കമാണ് കോട്ടയത്ത് കണ്ടത് .കൊണ്‌ഗ്രെസ്സിനെ ദുര്‍ബലമാക്കുക ,കൂടുതല്‍ ദുര്‍ബലമാക്കുക എന്ന അടവു നയം പ്രയോഗക്ഷമമാക്കിയ കോട്ടയം പരീക്ഷണത്തിന് ശേഷം , കേരള കോണ്‍ഗ്രസുമായുള്ള ബന്ധം തുടരുവാന്‍ തന്നെയാണ് പോകുന്നത് .കോണ്‍ഗ്രസുകാര്‍ വാതില്‍ അടച്ചു സാക്ഷ ഇട്ടുകഴിഞ്ഞ സ്ഥിതിയില്‍ മാണിക്കും മോനും സി പി എം തന്നെ ആണ് ശരണം .ഇപ്പോള്‍ പി ജെ ജോസഫ് കളിക്കുന്ന കളിയില്‍ മാണി വീണില്ലെങ്കില്‍ ഇത് ഇങ്ങനെ തന്നെ പോകും.

ഇവിടെയാണ് മറ്റൊരു മുന്നണിയുടെ സാധ്യതെയും കാണണം .ബി ജെ പി യെ ഒറ്റപ്പെടുത്താന്‍ മുസ്ലിം ലീഗ് ,മാണി ,മാര്‍ക്‌സിസ്റ്റ് മുന്നണി എന്നൊരു സങ്കല്പം വളരെ കാലമായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്.അങ്ങനെ ഒന്നുണ്ടായാല്‍ നേരിടുവാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല..മുസ്ലിം ലീഗും ,കേരളാ കൊണ്‌ഗ്രെസ്സും പോയാല്‍ പിന്നെ ,സാക്ഷാല്‍ കോണ്‍ഗ്രസിന് മതേതരം എന്ന ഭാരം ചുമക്കെണ്ടതില്ലല്ലോ. ഇതിനാണ്കാ ബി ജെ പി കുറുക്കനെ പോലെ കാത്തിരിക്കുന്നത്.കേരളം ഇന്നോളം കാണാത്ത ,ഒരു പൊളപ്പന്‍ രാഷ്ട്രീയ ധ്രുവീകരണം .കേരളം മറ്റൊരു യു പി . ബംഗാളിലെ കമ്മ്യൂണിസ്റ്റു അണികള്‍ ആണ് ,ഇപ്പോള്‍ തൃണമൂല്‍ എങ്കില്‍ , ബി ജെ പി ഭരിക്കുന്ന സംസ്ഥാങ്ങളിലെ കോണ്‍ഗ്രസുകാരാണ് ഇപ്പോഴത്തെ അവിടത്തെ ബി ജെ പി അണികളും ,അധികാരികളും എങ്കില്‍ .ഇവിടെയും അത് സംഭവിച്ചു കൂടായകയില്ല .

ലീഗും കേരള കൊണ്‌ഗ്രെസ്സും സി പി എമ്മിലേക്ക് പ്രവേശിക്കുമ്പോള്‍ ,ആ പാര്‍ടിയില്‍ സംഭവിക്കുന്ന ഭൂമി കുലുക്കം ബംഗാളില്‍ അനുഭവപ്പെട്ട തിനേക്കാള്‍ ഒട്ടും കുറവായിരിക്കില്ല .

വരുന്നുണ്ട് അമിത്ഷ .കേരളത്തില്‍നിന്നു പത്തുഎം പി മാരെ സൃഷ്ടിക്കുവാനുള്ള തന്ത്രവുമായിട്ട് .കെ.എം .മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറണം.മന്ത്രി ആവണം ,ധനമന്ത്രി തന്നെ .വരുന്ന വര്‍ഷങ്ങളില്‍ ,ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിക്കണം .കേരളം അത് കാണണം . പോളിംഗ് ബൂത്തില്‍ കാണിച്ചു പോയ അബദ്ധം ഇത്ര ഭീകരവും ലജ്ജാകരവുമാണെന്ന് തിരിച്ചറിയണം . ചരിത്രം ,അതിന്‍റെ അപഹാസ്യമായ പൊട്ടി ചിരിയോടെ തിരിച്ചു വന്നു ആരുടെയൊക്കയോ മുഖത്തു തുപ്പുന്നതു , പ്രീതിയോടെ നോക്കി നില്‍ക്കണം

കുരിശു പോളിച്ചിട്ടപ്പോള്‍ കരഞ്ഞതിന്റെ കാര്യവും കാപട്യവും ഇപ്പോള്‍ മനസ്സിലായല്ലോ . കോണ്‍ഗ്രസ്സിന് മുസ്ലിം ലീഗ് കൂട്ടെങ്കില്‍ ,തങ്ങള്‍ക്കു ക്രിസ്ത്യന്‍ ലീഗ് .അതാണ് പുതിയ രാഷ്ട്രീയ സമ വാക്യം.മതേതരത്തിനു ഹാനിയോന്നും സംഭവിക്കുന്നു മില്ല .കഴിഞ്ഞ ഒരു കൊല്ലം ഭരിക്കുക ആയിരുന്നില്ല .എന്തൊക്കയോ കാണിക്കുകയായിരുന്നു .എന്തിന്‍റെയോ ഹാങ്ങ് ഓവര്‍ .

കേരള കൊണ്‌ഗ്രെസ്സും മുസ്ലിം ലീഗും ഇടത്തോട്ടു ചാഞ്ഞു വീണാല്‍ എന്ത് സംഭവിക്കും ? ഇടതു മുന്നണിക്ക് തുടര്‍ച്ചയായി ഭരിക്കാനുള്ള അപൂര്‍വ അവസരം ആവില്ലേ അത്?ആ വഴിക്ക് ചിന്തിക്കുന്നവരില്‍ ചിലരെ ഇന്ന് എനിക്ക് ഫേസ്ബുക്ക് കാണിച്ചു തന്നു .അങ്ങിനെ ഒരു സാധ്യത നിലനില്‍ക്കുന്നതാണ് ,ഇജക യുടെ വിമത സ്വരത്തിന് കാരണമെന്നും , ചൂണ്ടിക്കാണിക്കുന്നു അവര്‍ .

അത്തരം വിപല്‍ സാധ്യത ,വിദൂരമെങ്കിലും , രാഷ്ട്രീയം അപ്രതീക്ഷിതങ്ങളുടെ വേദിയായാതുകൊണ്ട് ,ഒന്നും തള്ളിക്കളയുന്നില്ല .

കേരളം കൊണ്‌ഗ്രെസ്സുമായും മുസ്ലിം ലീഗുമായും ചേര്‍ന്ന് ,ഇടതു പക്ഷം കേരളം ഭരിച്ച ,ചരിത്രം ഉള്ളപ്പോള്‍ .ഒറ്റയടിക്ക് ആ മുന്നണിയുടെ പുതിയ രൂപം .പുനര്‍ ജനിക്കില്ല എന്ന് ആര്‍ക്കു പറയാന്‍ ഒക്കും ?

എങ്ങിനെയും ജയിക്കുക ,ജയിച്ചാല്‍ ഭരിക്കുക ,ഭരണം തുടങ്ങിയാല്‍ അത് തുടര്‍ന്നും നടത്താനുള്ള തന്ത്രങ്ങള്‍ മിനയുക ഇതിനപ്പുറം ഒരു രാഷ്ട്രീയവും ആര്‍ക്കുമില്ല .പ്രത്യാ ശാസ്ത്ര നിബന്ധനകള്‍ ,ഈ പ്രായോഗിക രാഷ്ട്രീയ ചിന്തക്ക് മുന്നില്‍ നിന്ന് പിഴക്കുകയില്ല .

തിരുത്താനും തീരുമാനങ്ങള്‍ എടുക്കാനും , മടിയോ മനസ്താപാമോ ഇല്ലാത്ത ,ഒരു ഭരണാധികാരിയെ നമുക്ക് ഉണ്ടായിരുന്നുള്ളൂ .ശ്രീ.കരുണാകരന്‍

ഇപ്പോള്‍ ,എന്തോ കരുണാകരനെയും ,ഉമ്മന്‍ ചാണ്ടി യേയുമൊക്കെ ,ഇടക്കിടെ ഓര്‍ത്തു പോകുന്നു . സ്‌നേഹിച്ചു പോലും പോകുന്നു .ഓരോ യോഗങ്ങള്‍ ,വിധികള്‍.അനുഭവിക്കാനുള്ളത് വഴിയില്‍ തങ്ങില്ല ..അനുഭവിച്ചു തന്നെ തീരണം.കേരളത്തിന്റെ ഒരു വിധി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക