Image

പാക്കിസ്ഥാനില്‍ സ്‌ഫോടനം; അഞ്ചു മരണം

Published on 27 February, 2012
പാക്കിസ്ഥാനില്‍ സ്‌ഫോടനം; അഞ്ചു മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയ ഖൈബര്‍ പ്രവിശ്യയില്‍ രാഷ്ട്രീയ റാലിക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. അവാമി നാഷണല്‍ പാര്‍ട്ടിയുടെ യോഗത്തിനുനേരെയാണ് ആക്രമണമുണ്ടായത്. 

ഖൈബര്‍ പ്രവിശ്യാ മുഖ്യമന്ത്രി അമീര്‍ ഹൈദര്‍ ഹോടി വേദി വിട്ട ഉടനെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. തെഹ്‌രിക് ഇ-താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക