Image

മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ടല്ല സമരം ആരംഭിച്ചതെന്ന്‌ തിരുത്തി ഗോമതി

Published on 08 May, 2017
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ടല്ല സമരം ആരംഭിച്ചതെന്ന്‌ തിരുത്തി ഗോമതി


മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം നടത്തുന്നത്‌ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ടല്ലെന്ന്‌ ഗോമതി അഗസ്റ്റിന്‍. സമരത്തിന്‌ ജനപിന്തുണ കുറയുന്ന സാഹചര്യത്തിലാണ്‌ മുന്‍പ്‌ പറഞ്ഞത്‌ ഗോമതി തിരുത്തുന്നതും.

 വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പുപറയുകയും രാജിവെക്കുകയും ചെയ്യണമെന്നായിരുന്നു നേരത്തെ പെമ്പിളൈ ഒരുമൈ ആവശ്യപ്പെട്ടിരുന്നത്‌. ഗോമതി ഉള്‍പ്പെടെയുളളവര്‍ മൂന്നാര്‍ ടൗണില്‍ നിരാഹാര സമരവും റിലേ സത്യാഗ്രഹവും ആരംഭിച്ചതും ഇതിനായിരുന്നു. ഇതിനെയെല്ലാം തളളുന്നതാണ്‌ ഗോമതിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍.

പ്രകടനമായി എത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുളള സംഘം ആക്രമിച്ചു. ആക്രമണത്തില്‍ പെമ്പിളൈ ഒരുമൈയുടെ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേറ്റു. തുടര്‍ന്നാണ്‌ ടൗണില്‍ കുത്തിയിരിപ്പ്‌ സമരം ആരംഭിച്ചത്‌. സംസ്ഥാനത്തെ മുഴുവന്‍ സ്‌ത്രീകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഗോമതി പറഞ്ഞു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക