Image

ജസ്റ്റിസ്‌ കര്‍ണന്‌ ആറുമാസം തടവ്‌ : മാദ്ധ്യമങ്ങള്‍ പ്രസ്‌താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന്‌ നിര്‍ദ്ദേശം

Published on 09 May, 2017
ജസ്റ്റിസ്‌ കര്‍ണന്‌ ആറുമാസം തടവ്‌ : മാദ്ധ്യമങ്ങള്‍ പ്രസ്‌താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന്‌ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി സി എസ്‌ കര്‍ണന്‌ സുപ്രീംകോടതി ആറുമാസം തടവ്‌ ശിക്ഷ വിധിച്ചു . കോടതിയലക്ഷ്യത്തിനാണ്‌ തടവ്‌ ശിക്ഷ വിധിച്ചത്‌ . 

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനും ഏഴ്‌ ജഡ്‌ജിമാര്‍ക്കും അഞ്ചുവര്‍ഷം തടവ്‌ ശിക്ഷ വിധിച്ചതിന്റെ പേരിലാണ്‌ നടപടി.കര്‍ണനെ അറസ്റ്റ്‌ ചെയ്യാന്‍ കൊല്‍ക്കത്ത പോലീസിന്‌ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി .

കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രീം കോടതി നേരത്തെ തന്നെ എടുത്ത്‌ കളഞ്ഞിരുന്നു. 

വിവാദ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിരുന്നു . എന്നാല്‍ പരിശോധനക്കെത്തിയ മെഡിക്കല്‍ സംഘത്തെ ജസ്റ്റിസ്‌ കര്‍ണന്‍ മടക്കി അയയ്‌ക്കുകയാണുണ്ടായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക