Image

ലിമെറിക്കില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് സ്വീകരണം നല്‍കി

Published on 09 May, 2017
ലിമെറിക്കില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് സ്വീകരണം നല്‍കി
ലിമെറിക്: അയര്‍ലന്‍ഡില്‍ സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഊഷ്മള സ്വീകരണം നല്‍കി. 

മേയ് ഏഴിന് രാവിലെ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനേയും അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ചെറിയാന്‍ വാരിക്കാട്ടിലിനേയും സ്വീകരിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം പരിശുദ്ധ കന്യാമറിയത്തെ സീറോ മലബാര്‍ സഭ ലിമെറിക്കിന്റെ മധ്യസ്ഥയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പൊതുസമ്മേളനം ലിമെറിക്ക് രൂപത ബിഷപ് മാര്‍ ബ്രെണ്ടന്‍ ലീഹി ഉദ്ഘാടനം ചെയ്തു. സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ.ജോണ്‍ ലിയോണാര്‍ഡ്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ. ചെറിയാന്‍ വാരിക്കാട്ടില്‍, ഫാ.റോബിന്‍ തോമസ്, ദിവ്യ ആന്‍സ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ഇടവകയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക