Image

ഹൂസ്റ്റണ്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് കൊടികയറി

ശങ്കരന്‍കുട്ടി Published on 10 May, 2017
ഹൂസ്റ്റണ്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് കൊടികയറി
ഹൂസ്റ്റണ്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് മേയ് മാസീ നാലാം തീയതി ആ ബാലവൃദ്ധീ ഭക്തരുടെയും മന്ത്രധ്വനികളുടേയും വാദ്യഘോഷാദികളുടേയും  സാന്നിദ്ധ്യത്തില്‍ കൊടികയറുകയുണ്ടായി, തദവസരത്തില്‍ ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ആര്‍.ഡി. ജോഷി മുഖ്യ അതിഥിയായിരുന്നു.

ഈ ആഘോഷങ്ങള്‍ക്ക് മേയ്  പതിമൂന്നാം തീയതി ശനിയാഴ്ച കൊടിയിറങ്ങുന്നതാണ്. കേരളത്തിലെ പുരാതന ക്ഷേത്രകലകള്‍ ഈ ഉല്‍സവത്തിന് മാറ്റു കൂട്ടുന്നതോടൊപ്പം ആസ്വാദകരുടെ  എണ്ണവും ദിനംപ്രതി കൂടി കൊണ്ടിരിക്കുന്നു. പല്ലാവൂര്‍ സഹോദരന്മാരുടെ ചെണ്ടമേളം, പഞ്ചാരിമേളം, തായമ്പക, സോപാന സംഗീതം, അഷ്ടപദി എന്നിവയും പ്രശസ്ത കര്‍ണാടകസംഗീത വിദ്വാന്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി എന്നിവ ഈ ഉല്‍സവത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടിരിക്കുന്നു. തുടര്‍ന്നുളള പരിപാടികളിലേക്കും
13നു നടക്കുന്ന ആറാട്ട് മഹോല്‍സവത്തിലേക്ക് ഏവരേയും സഹര്‍ഷം സ്വഗതം ചെയ്തുകൊള്ളുന്നു..
കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക 713 729 8994.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി.

ഹൂസ്റ്റണ്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് കൊടികയറി
ഹൂസ്റ്റണ്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിന് കൊടികയറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക