ബെംഗളൂരു: ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികള്‍ ഈ വര്‍ഷം 56,000
ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസ്, വിപ്രോ, ടെക്
മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, ഡിഎക്സ്സി ടെക്നോളജി,
ഫ്രാന്‍സ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു
വിടലിനൊരുങ്ങുന്നത്.
ഈ കമ്പനികളിലെ 12 ലക്ഷം ജീവനക്കാരില്‍
നിന്ന് 4.5 ശതമാനത്തെയാണ് പിരിച്ചു വിടുക.
കോഗ്നിസന്റില്‍ 15,000 പേരെ ബക്കറ്റ് 4
വിഭാഗത്തിലേക്ക് തരംതാഴ്ത്തി. ഇന്‍ഫോസിസില്‍ 3000 സീനിയര്‍
മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും
റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡിഎക്സ്സി ടെക്നോളജി ഇന്ത്യയിലെ ഓഫീസുകളുടെ
എണ്ണം മൂന്നു വര്‍ഷം കൊണ്ട് 50 ല്‍നിന്ന് നിന്ന് 26 ആക്കി ചുരുക്കാന്‍
തീരുമാനിച്ചു.