Image

'പാകിസ്ഥാനെ അടക്കി നിര്‍ത്താന്‍ പറ്റില്ലെങ്കില്‍ .....: പ്രധാനമന്ത്രി ക്ക്‌ 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത്‌ മുന്‍ സൈനികന്റെ ഭാര്യ

Published on 13 May, 2017
'പാകിസ്ഥാനെ അടക്കി നിര്‍ത്താന്‍ പറ്റില്ലെങ്കില്‍ .....: പ്രധാനമന്ത്രി ക്ക്‌ 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത്‌ മുന്‍ സൈനികന്റെ ഭാര്യ


ഛണ്ഡീഗഡ്‌: പാകിസ്ഥാനെ നിലയ്‌ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ്‌ നല്ലതെന്ന്‌ പറഞ്ഞ്‌ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക്‌ 56 ഇഞ്ച്‌ വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത്‌ മുന്‍ സൈനികന്റെ ഭാര്യ. മോദിയുടെ 56 ഇഞ്ച്‌ നെഞ്ചിന്റെ വലിപ്പം പൊയ്‌ക്കഴിഞ്ഞു എന്നാണ്‌ അവര്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെ കുറിച്ചും ഇവര്‍ പ്രധാനമന്ത്രിയ്‌ക്കയച്ച കത്തില്‍ പറയുന്നു.

ധരംവിര്‍ സിംഗ്‌ എന്ന മുന്‍സൈനികന്റെ ഭാര്യ സുമന്‍ സിംഗാണ്‌ വ്യത്യസ്‌തമായ രീതിയില്‍ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ വിമര്‍ശനമറിയിച്ചിരിക്കുന്നത്‌. ബിജെപി അധികാരത്തിലേറിയപ്പോള്‍ പാകിസ്ഥാനോട്‌ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന്‌ പറഞ്ഞിരുന്നുവെന്ന്‌ സുമന്‍ ഓര്‍മിപ്പിച്ചു.

പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും സുമന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. സൈനികര്‍ക്ക്‌ സ്വതന്ത്ര അധികാരം നല്‍കണം. ഇപ്പോള്‍ സ്വന്തമായി ഒന്നും ചെയ്യാനാവാത്തവിധം അവരുടെ കൈകള്‍ ബന്ധിതമാണ്‌. അവര്‍ കുറിച്ചു.


പാകിസ്ഥാനോടുള്ള മൃദു സമീപനം ശരിയല്ല എന്ന്‌ ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഇതാദ്യമാണ്‌. നേരത്തെ പാകിസ്ഥാന്‍ വധിച്ച സൈനികന്റെ മകളും ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക