Image

ബൈക്ക്‌ യാത്രികന്‍ നടുറോഡില്‍ മരണത്തോടു മല്ലടിക്കുമ്പോള്‍ വീഡിയോ എടുക്കുന്ന തിരക്കില്‍ നാട്ടുകാര്‍

Published on 13 May, 2017
ബൈക്ക്‌ യാത്രികന്‍ നടുറോഡില്‍  മരണത്തോടു മല്ലടിക്കുമ്പോള്‍ വീഡിയോ എടുക്കുന്ന തിരക്കില്‍ നാട്ടുകാര്‍
മഹാരാഷ്ട്ര: അപകടത്തെ തുടര്‍ന്ന്‌ ബൈക്ക്‌ യാത്രികന്‍ നടുറോഡില്‍ കത്തിയെരിയുമ്പോള്‍ വീഡിയോ എടുത്ത്‌ രസിച്ച്‌ നാട്ടുകാര്‍. ഹൈവേയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടുപേരും അപകടത്തില്‍ മരിച്ചു.

കത്തിയെരിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടായ ഉടന്‍ തകര്‍ന്ന ബൈക്കിനടിയില്‍പ്പെട്ട ഇയാളുടെ ദേഹത്ത്‌ തീപടര്‍ന്ന്‌ പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്ന ആരും തന്നെ ഇയാളെ രക്ഷിക്കാനായി മുന്നോട്ട്‌ വന്നില്ല. പകരം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു പലരുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

ഏറെ നേരം കഴിഞ്ഞ്‌ പൊലീസ്‌ എത്തിയാണ്‌ തീയണച്ചത്‌. അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ബൈക്ക്‌ യാത്രികന്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌. ഇത്രയും ക്രൂരമായി ഒരാള്‍ മരണത്തോടു മല്ലടിക്കുന്നത്‌ കണ്ടിട്ടും രക്ഷിക്കാനായി ഒരാള്‍ പോലും മുന്നോട്ടു വരാതിരുന്നത്‌ അത്ഭുതപ്പെടുത്തിയെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.'



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക