Image

ജിഷ്‌ണു കേസില്‍ ഡിഎന്‍എ പരിശോധന പരാജയം

Published on 13 May, 2017
ജിഷ്‌ണു കേസില്‍ ഡിഎന്‍എ പരിശോധന പരാജയം

കോഴിക്കോട്‌: ജിഷ്‌ണു പ്രണോയി കേസില്‍ ഡിഎന്‍എ പരിശോധന പരാജയം. ഇടിമുറിയില്‍ നിന്ന്‌ ലഭിച്ച രക്തക്കറയുടെ ഡിഎന്‍എ പരിശോധന മതിയായ അളവില്‍ രക്തക്കറയില്ലാത്തതിനാല്‍ പരിശോധിക്കാനായില്ലെന്ന്‌ ഫോറന്‍സിക്‌ വിഭാഗം വ്യക്തമാക്കി.

കോളേജിലെ ഇടിമുറി എന്നറിയപ്പെടുന്നമുറിയില്‍ നിന്ന്‌ ലഭിച്ച രക്തക്കറയാണ്‌ പരിശോധനയ്‌ക്കയച്ചത്‌. ഇതില്‍ നിന്ന്‌ ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിക്കാനാവില്ലെന്നാണ്‌ ഫോറന്‍സിക്‌ അധികൃതര്‍ പറയുന്നത്‌.

അതേസമയം, ഇത്‌ ഒത്തുകളിയുടെ ഭാഗമാണെന്ന വിമര്‍ശനവുമായി അമ്മ മഹിജ രംഗത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക