Image

മൂന്നാര്‍ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന്‌ പൊലീസ്‌

Published on 13 May, 2017
മൂന്നാര്‍ പ്രസംഗത്തില്‍  മന്ത്രി മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന്‌ പൊലീസ്‌


മൂന്നാര്‍: വിവാദപ്രസംഗത്തില്‍ എം.എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന്‌ പൊലീസ്‌. പൊലീസിന്‌ നേരിട്ട്‌ കേസെടുക്കാന്‍ കഴിയുന്ന കുറ്റകൃത്യം മണി ചെയ്‌തിട്ടില്ലെന്നും മൂന്നാര്‍ ഡി.വൈ.എസ്‌.പി പരാതിക്കാരന്‍ ജോര്‍ജ്‌ വട്ടക്കുളത്തിന്‌ നല്‍കിയ കത്തില്‍ പറയുന്നു.

മണിയുടെ പ്രസംഗം സംബന്ധിച്ച്‌ പൊലീസിന്‌ നേരിട്ട്‌ കേസെടുക്കാന്‍ പറ്റില്ല. മന്ത്രിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‌ അഡീഷണല്‍ ഡയരക്ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയിട്ടുമുണ്ട്‌.

മണിയുടെ പ്രസംഗം പൊലീസ്‌ പരിശോധിച്ചെന്നും ഹൈക്കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കാമെന്നും കത്തില്‍ ഡി.വൈ.എസ്‌.പി പറയുന്നു.

മണിക്കെതിരായ കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം താന്‍ വീട്ടിലില്ലാത്ത സമയത്ത്‌ പോലീസെത്തി ചില രേഖകളില്‍ ഭാര്യയെയും മകനെയും കൊണ്ട്‌ ഒപ്പിടീക്കാന്‍ ശ്രമിച്ചതായി ജോര്‍ജ്‌ വട്ടുകുളം ആരോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക