Image

സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി

Published on 13 May, 2017
സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: ആഗോളവ്യാപകമായി പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ റാന്‍സംവെയറുകളുടെ അക്രമണത്തിനിരയാകാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഗോളവ്യാപകമായി രണ്ടു പുതിയ തരം കമ്പ്യൂട്ടര്‍ റാന്‍സംവെയറുകള്‍  പ്രചരിക്കുന്നതായി അറിയുന്നു. കമ്പ്യൂട്ടറില്‍ ഇവ ബാധിച്ചാല്‍ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു, പിന്നീട്‌ അവ തുറന്നു കിട്ടണമെങ്കില്‍ ഓണ്‍ലൈന്‍ കറന്‍സി ആയ ബിറ്റ്‌ കോയിന്‍ നിക്ഷേപിച്ചു മോചിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ്‌.

 ബ്രിട്ടനിലെയും സ്‌പെയിനിലെയുമൊക്കെ സര്‍ക്കാര്‍ സംവിധാനത്തെയും ഫെഡ്‌ എക്‌സ്‌ തുടങ്ങിയ കമ്പനികളെയും ഇവ ഗുരുതരമായി ബാധിച്ചുവെന്ന്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ അറിയിക്കുന്നത്‌. 

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക