Image

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകം: കുമ്മനത്തിന്റെ പ്രതികരണം അപക്വമെന്ന്‌ പി ജയരാജന്‍

Published on 13 May, 2017
ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകം:  കുമ്മനത്തിന്റെ പ്രതികരണം അപക്വമെന്ന്‌  പി ജയരാജന്‍


കൊച്ചി  : ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ട്‌ ഘോഷയാത്ര നടത്തിയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോയുടെ ആധികാരികത തെളിയിക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍.

ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത്‌ എവിടെ നടന്നതാണെന്നത്‌ കൂടി വ്യക്തമാക്കണം. അദ്ദേഹത്തിന്‌ അതിനുള്ള ബാധ്യതയുണ്ട്‌. ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്‌ പറ്റിയതല്ല. അതെ സമയം ആര്‍എസ്‌എസ്‌ പ്രചാരകിന്‌ മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണത്‌ എന്ന്‌ പി ജയരാജന്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക