Image

കേരളത്തിലും സൈബര്‍ ആക്രമണ ഭീഷണി: ജാഗ്രതാ നിര്‍ദേശം

Published on 14 May, 2017
കേരളത്തിലും സൈബര്‍ ആക്രമണ ഭീഷണി:  ജാഗ്രതാ നിര്‍ദേശം
 തിരുവനന്തപുരം: ലോകത്തെ നടുക്കിയ റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിന്‌ പിന്നാലെ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച്‌ സംസ്ഥാന ഐടി മിഷന്‌ കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ടീം കേരള(സെര്‍ട്ട്‌ കെ) വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

 ലോകമാകെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ തകരാറിലാക്കിയ സൈബര്‍ ആക്രമണം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്നാണ്‌ സംസ്ഥാന ഐടി മിഷന്‍ അറിയിച്ചത്‌. അതേസമയം, ആന്ധ്രപ്രദേശ്‌ പോലീസിന്റെ നൂറിലേറെ കമ്പ്യൂട്ടറുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാരും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌. 

വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ്‌ സൈബര്‍ ആക്രമണത്തിനിരയാകുന്നത്‌. 
ലോകത്തെ നടുക്കിയ വാണാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസും ഐടി മിഷനും അപരിചിതമായ ലിങ്കുകള്‍, സംശയാസ്‌പദമായ ഇ-മെയിലുകള്‍ എന്നിവ തുറക്കരുതെന്ന്‌  മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 


 വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ്‌ സൈബര്‍ ആക്രമണത്തിനിരയായിരിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക