Image

ചൈനീസ്‌ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു

Published on 14 May, 2017
ചൈനീസ്‌ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു
ദില്ലി:യൂറോപ്പിനെയും ഏഷ്യയുടെ ഭാഗങ്ങളെയും ചൈനയുമായി ബന്ധിപ്പിക്കുന്ന വണ്‍ ബെല്‍റ്റ്‌, വണ്‍ റോഡ്‌ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു. പാക്‌ അധീന കശ്‌മീരിലെ കടന്നുപോകുന്ന പാക്‌- ചൈന സാമ്പത്തിക ഇടനാഴി സംബന്ധിച്ച ആശങ്കകളെതുടര്‍ന്നാണ്‌ ഇന്ത്യ ഉച്ചകോടിയില്‍ നിന്ന്‌ പിന്‍വലിഞ്ഞത്‌. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍ 20 രാഷ്ട്രത്തലവന്മാരാണ്‌ പങ്കെടുക്കുന്നത്‌. രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ പരമാധികാരവും അതിര്‍ത്തിയും ബഹുമാനിക്കുന്നതായിരിക്കണമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ രാജ്യാന്തര ചട്ടങ്ങള്‍, നിയമവാഴ്‌ച, സമത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന്‌ വിശ്വസിക്കുന്നുവെന്നും ഇതുപോലുള്ള പദ്ധതികള്‍ സാമ്പത്തിക ഉത്തരവാദിത്തത്തിന്‍റെ ചട്ടങ്ങള്‍ പിന്തുടരുന്നതായിരിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. 

ചൈന-പാക്‌ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ്‌ ഇന്ത്യയ്‌ക്ക്‌ എതിര്‍പ്പുള്ളതെന്ന്‌ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക