Image

സിക്കിമില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 22കാരി കൂട്ടബലാത്സംഗത്തിനിരയായി

Published on 15 May, 2017
സിക്കിമില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 22കാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യുദല്‍ഹി: രാജ്യത
സ്ഥാനത്ത്‌ ഓടിക്കെണ്ടിരിക്കുന്ന വാഹനത്തില്‍ വീണ്ടും ലൈംഗിക ആക്രമണം. നിര്‍ഭയ കേസ്‌ കുറ്റവാളികളുടെ വധശിക്ഷ ശരി വെച്ചതിന്‌ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പുതിയ പീഡന വാര്‍ത്ത പുറത്ത വരുന്നത്‌.

 കഴിഞ്ഞ ദിവസം ഹരിയാനയിലെ റാത്തോക്കിലും യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.

സിക്കിം സ്വദേശിനിയായ 22 കാരിയാണ്‌ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായത്‌. ദല്‍ഹിയില്‍ നിന്ന്‌ കൊണാട്‌ പ്ലേസിലെ സെക്ടര്‍17 ലെ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ രാത്രി രണ്ട്‌ മണിയോടെയാണ്‌ സംഭവം.

കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ വാഹനത്തില്‍ വലിച്ച കയറ്റിയ ശേഷം വാഹനം ഓടിച്ച്‌ പോവുകയായിരുന്നു. പീഡനത്തിന ശേഷം 20 കിലോ മീറ്റര്‍ അകലെയുള്ള നജഫ്‌ദഢില്‍ ഉപേക്ഷിക്കുകയായിരുന്നു.

വഴിയരികില്‍ കിടന്ന യുവതിയെ കണ്ടവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക