Image

സൗജന്യ എ.ടി.എം.സേവനങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ജനങ്ങളെ കൊള്ളയടിക്കാന്‍

Published on 15 May, 2017
സൗജന്യ എ.ടി.എം.സേവനങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ജനങ്ങളെ കൊള്ളയടിക്കാന്‍
ദുബായ്:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജൂണ്‍ ഒന്ന് മുതല്‍ സൗജന്യ എ.ടി.എം. സേവനങ്ങള്‍ അവസാനിപ്പിക്കുകയും ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുകയും മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് കൂടി പണം ഈടാക്കാനുമുള്ള തീരുമാനം ജനങ്ങളെ കൊള്ളയടിക്കാനുള്ളതാനെന്നും ഈ തീരുമാനത്തില്‍ നിന്ന് എസ്.ബി.ഐ പിന്തിരിയണമെന്നും  ആലൂര്‍ ടി എ മഹമൂദ് ഹാജി ആവശ്യപ്പെട്ടു.

ഈ തീരുമാനത്തില്‍ നിന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്മാറാത്ത് പക്ഷം ഗള്‍ഫ് പ്രവാസികളുടെ സംഘടനകളുമായി ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചു പ്രവാസികള്‍ ഫോറീന്‍ പണം അയക്കുന്നതില്‍ നിന്ന് എസ്.ബി.ഐ.യെ മാറ്റി നിറുത്തി മറ്റു ബാങ്കുകള്‍ക്ക് പണം അയക്കാനും

വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കാനും കൂട്ടായിമയില്‍ തീരുമാനം കൈകൊള്ളുമെന്നും മഹമൂദ് ഹാജി ദുബായില്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക