Image

കര്‍ണാടക കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ലക്‌നോവില്‍ മരിച്ച നിലയില്‍

Published on 17 May, 2017
കര്‍ണാടക കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ലക്‌നോവില്‍ മരിച്ച നിലയില്‍
ലക്‌നോ: കര്‍ണാടക കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനെ ലക്‌നോവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2007 ബാച്ചിലെ ഉദ്യോഗസ്ഥനായ അനുരാഗ്‌ തിവാരി എന്നയാളെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നഗരത്തിലെ മീരാഭായ്‌ ഗസ്റ്റ്‌ഹൗസിനു സമീപമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

മൃതദേഹത്തിന്‌ രണ്ടു ദിവസത്തെ പഴക്കമുണ്ട്‌. പ്രദേശവാസികളാണ്‌ മൃതദേഹം കണ്ട കാര്യം പോലീസില്‍ അറിയിച്ചത്‌. മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ്‌ ആളെ തിരിച്ചറിഞ്ഞത്‌.

മസൂറിയിലേക്ക്‌ ട്രെയിനിംഗിനായി പോകാനിരിക്കെയാണ്‌ അനുരാഗ്‌ തിവാരിയുടെ മരണം. ട്രെയിനിംഗിനു മുന്നോടിയായി ഇദ്ദേഹം ലീവിന്‌ അപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ലീവ്‌ ലഭിച്ചിരുന്നില്ലെന്നും അനുരാഗിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. - 


സംഭവവുമായി ബന്ധപ്പെട്ട്‌ അന്വേഷണം ആരംഭിച്ച യുപി പോലീസ്‌ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്‌. പ്രഥമിക അന്വേഷണത്തില്‍ തിവാരി ഭാര്യയുമായി വേര്‍പിരിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക