Image

100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ശില്പ ഷെട്ടിയും ഭര്‍ത്താവും

Published on 17 May, 2017
100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ശില്പ ഷെട്ടിയും ഭര്‍ത്താവും

പ്രശസ്ത ബോളിവുഡ് താരം ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ്കുന്ദ്രയും 100 കോടിയുടെ മാനനഷ്ടകേസ് നല്‍കി. ബിസിനസ് പാര്‍ട്ണറായ രവി മോഹന്‍ലാല്‍ ഭാട്ടിയ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിഎന്നാരോപിച്ചാണ് ഇരുവരുടെയും കേസ്.

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താന് രാജ് കുന്ദ്ര ബിസിനസ്സുകാരനാണ്. ടെക്‌സറ്റയില്‍ ബിസിനസ്സിലും ഹോട്ടല്‍ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രകരിച്ചിരിയ്ക്കുന്ന കുന്ദ്രയുടെ ടെക്സ്റ്റയില്‍ ബിസിനസ്സിലെ പാര്‍ട്ടണറാണ് രവി മോഹന്‍ലാല്‍ ഭാട്ടിയ. ടെക്സ്റ്റയില്‍ ബിസിനസ്സില്‍ ശില്‍പ്പയും രാജ് കുന്ദ്രയും ചേര്‍ന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തെന്നു രവി ആരോപിക്കുകയും പണം തിരികെ നല്‍കുന്നില്ലെന്നും രവി നേരത്തെ ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് അകലത്തിലായ ഇവര്‍ ബിസിനസ്സില്‍ രവി വഞ്ചന കാണിച്ചെന്നും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചു കൊണ്ട് 100 കോടി രൂപ വേണമെന്നും മാനനഷ്ടക്കേസില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക