Image

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ 2017 19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

Published on 17 May, 2017
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ 2017 19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം


ബോള്‍ട്ടന്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ഇദംപ്രദമമായി 2017 19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞകാലങ്ങളില്‍ ചെയ്തു വന്നിരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ഉപകാരപ്രദമായ നൂതന ആശയങ്ങളും പദ്ധതികളും, ചാരിറ്റി പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തിപഥത്തിലെത്തിക്കുവാനാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിന്നു മാമ്മന്‍ ഫിലിപ്പ്. 

തുടര്‍ന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോസത്തിന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതവും യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ സമിയംഗം തന്പി ജോസ് തുടബിയവര്‍ ആശംകളും അര്‍പ്പിച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ്് ഷാജി തോമസ് വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ പി.കെ, ട്രഷറര്‍ എബി, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിപ്പനയുടെ ഉദ്ഘാടനം മുന്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്ഥാപക നേതാക്കളിലൊരാളുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് ടിക്കറ്റ് കൈമാറി യുക്മ പ്രസിഡന്റ് നിര്‍വ്വഹിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക