Image

ന്യു ജെഴ്‌സിയില്‍ ബാല വിവാഹം തടയാനുള്ള ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

Published on 18 May, 2017
ന്യു ജെഴ്‌സിയില്‍ ബാല വിവാഹം തടയാനുള്ള ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു
ന്യു ജെഴ്‌സി: ബാല വിവാഹം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ ന്യു ജെഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി മടക്കി അയച്ചു. 18 വയസിനു മുന്‍പ് വിവാഹം പാടില്ല എന്നായിരുന്നു ബില്‍. വീട്ടുകാര്‍ പ്രായ പുര്‍ത്തിയാകും മുന്‍പെ കുട്ടികളെ വിവാഹം ചെയ്തയക്കുന്ന രീതിക്കു പരിഹാരമായാണു ബില്‍ പാസാക്കിയത്.

ഒരു സാഹചര്യത്തിലും 18 വയസിനു മുന്‍പ് വിവാഹം പാടില്ല എന്നു പറയുന്നത് സ്റ്റേറ്റിലെ പല വിഭാഗങ്ങളുടെയും സാംസ്‌കാരിക പാരമ്പര്യത്തെയും ചിലരുടെ മതപരമായ പാരമ്പര്യത്തെയും ഹനിക്കുന്നതാണെന്ന് ഗവര്‍ണര്‍ പറയുന്നു.

ഇപ്പോള്‍ ന്യു ജെഴ്‌സിയില്‍ 16, 17 വയസുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്യാം. 16 വയസില്‍ താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതവും ഒരു ജഡ്ജിയുടെ അനുവാദവും വേണം.
താന്‍പറഞ്ഞ പോലെ ചില ഒഴികഴിവുകള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും പാസാക്കിയാല്‍ ബില്‍ വീറ്റോ ചെയ്യില്ലെന്നാണു ഗവര്‍ണറുടെ നിലപാട്.
1995-നും 2012-നും ഇടയില്‍ 3500 മൈനര്‍മാരാണു സ്റ്റേറ്റില്‍ വിവാഹം കഴിച്ചത്.

പുതിയ നിയമം വേ
ണ്ടെന്നാണു സ്റ്റേറ്റ് സെന. മൈക്കല്‍ ഡോഹര്‍ട്ടിയും (റിപ്പബ്ലിക്കന്‍-വാറന്‍) പറയുന്നത്. ന്യു ജെഴ്‌സി റൈറ്റ് ടു ലൈഫും ബില്ലിനെ എതിര്‍ക്കുന്നു. 18 വയസിനു മുന്‍പ് വിവാഹം പാടില്ലെങ്കില്‍ ഗര്‍ഭഛിദ്രം കൂടുമെന്ന്‌നാണു അവരുടെ നിലപാട്. ചെറുപ്പത്തിലേ സൈന്യത്തില്‍ ചേരുന്നവരൊക്കെ നേരത്തെ തന്നെ പ്രായപൂര്‍ത്തി കൈവരിച്ചതാണെന്നു സെനറ്റര്‍ പറയുന്നു.

എന്നാല്‍ ഗവര്‍ണറുടെ നിലപാട് ക്രൂരമാണെന്നും പെണ്‍കുട്ടികളെയാണു ബാല വിവാഹം ഏറെ ദോഷമായി ബാധിക്കുന്നതെന്നും എതിരാളികള്‍ പറയുന്നു. ഗവണറുടേ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്ത്യയില്‍ ആണ്‍ കുട്ടികള്‍ക്ക് 21-ഉം പെണ്‍കുട്ടികള്‍ക്ക് 18-ഉം ആണു വിവാഹഠിനുള്ള കുറഞ്ഞ പ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക