ജി. സുധാകരന്‍തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് പിന്തുണയര്‍പ്പിച്ച് പഴയ കവിതയുമായി മന്ത്രി ജി. സുധാകരന്. താന്‍ മൂന്നു വര്‍ഷം മുമ്പ് എഴുതിയ കവിത ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞതായും അന്ന് കവിതയെ പരിഹസിച്ചവര്‍ ഇപ്പോള്‍ എവിടെയെന്നും മന്ത്രി ചോദിച്ചു.
‘നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്’ എന്ന പേരില്‍ കവിതയെഴുതിയപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായാണ് തനിക്കെതിരെ തിരിഞ്ഞത്. ഇതെന്ത് കവിതയെന്നാണ് അന്ന് പല മാന്യന്മാരും ചോദിച്ചത് കവിതയല്ല ജീവിതമാണ് പ്രതിപാദ്യമെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതി ചെയ്ത നടപടി ധീരമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.