Image

ആഹാരം മോഷ്ടിച്ച കുട്ടികളെ നഗ്‌നരാക്കി തലമൊട്ടയടിച്ചു

Published on 21 May, 2017
ആഹാരം മോഷ്ടിച്ച കുട്ടികളെ നഗ്‌നരാക്കി  തലമൊട്ടയടിച്ചു


മുംബൈ: ആഹാരം മോഷ്ടിച്ച രണ്ട്‌ കുട്ടികളെ കടയുടമസ്ഥന്‍ പൊതുജനമധ്യ നഗ്‌നരാക്കിയ ശേഷം തല മൊട്ടയടിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ്‌ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്‌.

കഴിഞ്ഞ ദിവസം വൈകീട്ടാണ്‌ സംഭവം. എട്ട്‌, ഒന്‍പത്‌ വയസ്‌ പ്രായമുള്ള കുട്ടികള്‍ വിശന്നപ്പോള്‍ സമീപത്തുണ്ടായിരുന്ന പലഹാരക്കടയിലെ ഭക്ഷണം അനുവാദമില്ലാതെ എടുത്തു. 

ഇത്‌ കണ്ട കടയുടമസ്ഥന്‍ ക്രോധവാനാകുകയും കുട്ടികളെ വലിച്ചിഴച്ച്‌ കടയ്‌ക്കു പുറത്തേക്ക്‌ വലിച്ചിറക്കുകയുമായിരുന്നു.

തുടര്‍ന്ന്‌ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുകയും നഗ്‌നരാക്കിയ ശേഷം കുട്ടികളുടെ തല മൊട്ടയടിക്കുകയും കഴുത്തില്‍ ചെരുപ്പ്‌ മാലയിടുകയും ചെയ്‌തു. ഇതേ സമയം ഇയാളുടെ ചെയ്‌തികള്‍ നാട്ടുകാര്‍ ഫോണില്‍ പകര്‍ത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുനു.

തുടര്‍ന്ന്‌ പോലീസ്‌ സംഭവ സ്ഥലത്തെത്തി കുട്ടികളെ മോചിപ്പിക്കുകയും കടയുടമസ്ഥനായ മെഹമ്മൂദ്‌ പത്താനെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക