Image

ജേക്കബ്‌ തോമസിന്റെ പുസ്‌തക പ്രകാശ ചടങ്ങ്‌ ഉപേക്ഷിച്ചു

Published on 22 May, 2017
ജേക്കബ്‌ തോമസിന്റെ പുസ്‌തക പ്രകാശ ചടങ്ങ്‌ ഉപേക്ഷിച്ചു


തിരുവനന്തപുരം: ജേക്കബ്‌ തോമസിന്റെ പുസ്‌തക പ്രകാശ ചടങ്ങ്‌ ഉപേക്ഷിച്ചു. ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ്‌ ചടങ്ങു തന്നെ ഉപേക്ഷിച്ചത്‌.

 വൈകീട്ട്‌ അഞ്ച്‌ മണിക്കായിരുന്നു ചടങ്ങ്‌. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ്ബ്‌ തോമസിന്റെ ആത്മകഥ ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്നത്‌ മുഖ്യമന്ത്രിയായിരുന്നു.

മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കരുതെന്ന്‌ കെ.സി ജോസഫ്‌ കത്തെഴുതിയിരുന്നു. സര്‍വീസിലിരിക്കെ പുസ്‌തകം എഴുതിയത്‌ ചട്ടലംഘനമെന്നാണ്‌ ഇപ്പോള്‍ ഉയരുന്ന ആരോപണം.


വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയില്‍ പ്രവേശിക്കേണ്ടി വന്ന ജേക്കബ്‌ തോമസ്‌ നിയമസഭയ്‌ക്കകത്തും പുറത്തും ഒട്ടേറെ വിവാദ വിഷയങ്ങളുടെ ഭാഗമായി മാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക