Image

'ഉദാഹരണം സുജാത': മഞ്‌ജുവാര്യര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 27 May, 2017
 'ഉദാഹരണം സുജാത':  മഞ്‌ജുവാര്യര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

കൊച്ചി: മഞ്‌ജു വാര്യര്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മഞ്‌ജു തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടു.

നിരവധി പുരസ്‌കാരങ്ങളും പ്രേക്ഷക പ്രശംസയും നേടിയ ചാര്‍ളി എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്‌ക്ക്‌ ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജുവും ചേര്‍ന്ന്‌ ദി സീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന സിനിമ , മാര്‍ട്ടിന്റെ സംവിധാന സഹായിയായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്നു. 

 അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ അംഗീകാരങ്ങള്‍ നേടിയ നവീന്‍ ഭാസ്‌ക്കറും മാര്‍ട്ടിനും ചേര്‍ന്ന്‌ കഥയും തിരക്കഥയും മധു നീലകണ്‌ഠന്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും കൈകാര്യം ചെയ്യുന്ന സിനിമ അടുത്ത മാസം ആദ്യം ചിത്രീകരണം പൂര്‍ത്തിയാകും.

നാട്ടിന്‍പുറത്തുകാരിയുടെ ഗെറ്റപ്പിലുള്ള മഞ്‌ജുവിന്റെ ചിത്രമടങ്ങിയതാണ്‌ പോസ്റ്റര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക