Image

പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീറിന്റെ തലയ്ക്ക് പരിക്ക്

Published on 27 May, 2017
പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീറിന്റെ തലയ്ക്ക് പരിക്ക്


സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രം പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിങ്ങിന് പരുക്ക്. ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. പരിക്ക് മനസിലാകാതെ താരം ഷൂട്ടിങ് തുടര്‍ന്നു. പിന്നീട് രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടപ്പോഴാണ് പരിക്കിനെ കുറിച്ചറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രജപുത്ര സാമ്രാജ്യത്തിലെ റാണി പത്മിനിയുടെ ജീവിതത്തെ ആധാരമാക്കി എടുക്കുന്ന ചിത്രമാണ് പത്മാവതി. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് പത്മാവതിയായി വേഷമിടുന്നത്. രജപുത്ര സാമ്രാജ്യത്തെ അക്രമിക്കുന്ന സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായാണ് രണ്‍വീര്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക