Image

പുതിയ ചിത്രവുമായി ബിപാഷ

Published on 30 May, 2017
പുതിയ ചിത്രവുമായി ബിപാഷ


പുതിയ ചിത്രവുമായി എത്തുകയാണ് ബോളീവുഡ് താരം ബിപാഷ ബസു. ജീവചരിത്ര സംബന്ധിയായ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. നേരത്തെ തന്നെ ഈ സിനിമയുമായി സഹകരിക്കാന്‍ ബിപാഷ തയ്യാറായിരുന്നെങ്കിലും ചിലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. അതേസമയം മറ്റൊരു ചിത്രത്തിനും ബിപാഷ സമ്മതം മൂളിയതായി വാര്‍ത്തകളുണ്ട്. പക്ഷേ ഒരു നിര്‍ബന്ധം മാത്രം വേഷം ചെറുതാണെങ്കിലും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനെക്കൂടി ചിത്രത്തില്‍ അഭിനയിപ്പിക്കണം. സല്‍മാന്‍ഖാന്റെ ദബാംഗ് ടൂറിലാണ് ബിപാഷ ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക