Image

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന താര വിവാഹം ഉടന്‍

Published on 31 May, 2017
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന താര വിവാഹം ഉടന്‍
തെന്നിന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് യുവനടന്‍ നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ളത്. ഒക്ടോബര്‍ ആറിന് ഇരുവരുടെയും വിവാഹം നടക്കും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

വിജയ് നായക വേഷത്തിലെത്തുന്ന വിജയ് 61, വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന അനീതി കതൈകള്‍, ശിവ കാര്‍ത്തികേയന്‍ നായക വേഷത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിവയിലാണ് സമാന്ത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയം തുടരുമെന്നാണ് സമാന്ത പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക