Image

മ്യൂസിക്‌247 കുറ്റാന്വേഷണ ത്രില്ലറായ 'നിര്‍ണ്ണയം' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

Published on 02 June, 2017
മ്യൂസിക്‌247 കുറ്റാന്വേഷണ ത്രില്ലറായ 'നിര്‍ണ്ണയം' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'നിര്‍ണ്ണയം' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു. നവനീത്‌ വിനോദ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ കുറ്റാന്വേഷണ ത്രില്ലര്‍ കേരളത്തില്‍ നടന്ന സംഭവങ്ങളെ ആസ്‌പദമാക്കിയിട്ടുള്ളതാണ്‌. 

സ്വന്തം വീട്ടില്‍ വച്ച്‌ തന്നെ സംഭവിച്ച ഒരു പെണ്‍കുട്ടിയുടെ അതിദാരുണമായ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ്‌ കഥയുടെ ഇതിവൃത്തം. സമൂഹത്തില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തെ ചിത്രം ഉയര്‍ത്തി കാണിക്കുന്നുണ്ട്‌.

ആദിത്യ നായര്‍, ഫൈസല്‍ എന്‍ എം, ആഷിഖ്‌ എം ഹാജ, അനര്‍ഘ ചിത്ര, മിന്നു ജി ബാബു, നസരത്ത്‌ ഷഹാബുദീന്‍, അഫ്‌സല്‍ മുഹമ്മദ്‌, ഭഗത്‌ സൂര്യ, ഹരഗോവിന്ദ്‌ പി നായര്‍, ആദര്‍ശ്‌ ലാല്‍, നസീബ്‌ ഷാ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും വിഎഫ്‌എക്‌സും നിര്‍വഹിച്ചിരിക്കുന്നത്‌ അജ്‌മല്‍ ഹനീഫാണ്‌. 

പി എസ്‌ ജയ്‌ ഹരിയുടേതാണ്‌ പശ്ചാത്തലസംഗീതം. ചിത്രകഥ മോഷന്‍ പിക്‌ചേഴ്‌സിന്റെ കൂടെ ബീയോണ്ട്‌ ഡ്രീംസിന്റെ ബാനറില്‍ തംബുരു ദിലീപ്‌, മിത്ര അജിത്‌, റെമ ഭായ്‌, സിന്ധു പ്രദീപ്‌, ഉഷ റാണി, ഭഗത്‌ സൂര്യ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'നിര്‍ണ്ണയം' ഹ്രസ്വചിത്രം ങൗ്വശസ247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=JbmaaGpnvwA


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക