Image

അല്ലു അര്‍ജ്ജുന്‍ ചിത്രത്തിനെതിരെ ബ്രാഹ്മണ സമുദായം

Published on 04 June, 2017
അല്ലു അര്‍ജ്ജുന്‍ ചിത്രത്തിനെതിരെ ബ്രാഹ്മണ സമുദായം

ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അല്ലു അര്‍ജുന്‍ ചിത്രം ദുവ്വാഡ ജഗന്നാഥം വിവാദമാകുന്നു.ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

ഗുഡിലോ ബഡിലോ മഡിലോ വൊടിലോ.. എന്ന് തുടങ്ങുന്ന ഗാനം ബ്രാഹ്മണ സമുദായത്തിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.
ശ്രീ ദേവി പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും എംഎല്‍ആര്‍ കാര്‍ത്തികേയനും ചേര്‍ന്നാണ്.

സിനിമാക്കാര്‍ ബ്രാഹ്മണ സമുദായത്തെ വളരെ മോശമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ഈ ഗാനം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീനിവാസ്തവ റാവു പറഞ്ഞു.

എന്നാല്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരുടെയും വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചിട്ടില്ലെന്നും സംവിധായകന്‍ ഹരീഷ് ശങ്കര്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക