Image

ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം

Published on 09 June, 2017
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചെലെസ് : സംഗീതാസ്വാദകര്‍ക്കു ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു പകല്‍ കൂടി സമ്മാനിച്ചു കൊണ്ട് ഇരുപത്തിയാറാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം സമാപിച്ചു.  ശനിയാഴ്ച ലോസ് ആഞ്ചലസിലെ ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അന്‍പതോളം പേര്‍ സ്വാതിതിരുനാള്‍ കീര്‍ത്തനാലാപനങ്ങളാല്‍ പകലിനെ സംഗീത സാന്ദ്രമാക്കി. 

പാടി തെളിഞ്ഞവര്‍ക്കും പാടിത്തുടങ്ങുന്നവര്‍ക്കുമൊരുപോലെ അവസരം നല്‍കുന്ന പരിപാടി സംഘടിപ്പിച്ചത് കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളീ അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മുടങ്ങാതെ നടത്തിവരുന്ന ഈ പരിപാടി കേരളത്തിന് പുറത്തു സ്വാതിതിരുനാളിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടിയായാണ് കണക്കാക്കുന്നത്. 

പതിനൊന്നാമത് രാജ രവിവര്‍മ്മ ചിത്രകലാ മത്സരത്തില്‍ പങ്കെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധച്ചു സംഘടിപ്പിച്ചിരുന്നു. 

വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളും, ഓം പ്രസിഡണ്ട് രമാ നായരും വിതരണം ചെയ്തു. കാറ്റലിന്‍ ബെസ്‌മോന്റെ, രേഹ ഗുപ്ത, ജെസ്സിക്ക യു, ജോസഫൈന്‍ നെയ്യാന്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

 ഭാഷാ ഭൂമിശാസ്ത്ര വേര്‍തിരിവില്ലാതെ നിരവധിപേരാണ് ഇത്തവണത്തെ പരിപാടികളില്‍ പങ്കെടുത്തത്.

കാലത്തു ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ നടന്ന സംഗീത ദിനാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീതജ്ഞന്‍ കുന്നക്കുടി ബാലമുരളീ കൃഷ്ണന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു. 

രമാ നായര്‍ സ്വാഗതവും ഓം സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദിയും പറഞ്ഞ പരിപാടിയില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവ ചെയര്‍മാന്‍ ആര്‍ ജയകൃഷ്ണന്‍, രാജ രവിവര്‍മ്മ ചിത്രകലാ മത്സര കമ്മിറ്റി ചെയര്‍മാന്‍ ഡോ.രവി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.         
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
ലോസ് ആഞ്ചലസില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക