Image

കര്‍ഷക സമരം, പൊലീസ്‌ വെടിവെപ്പ്‌: ബിജെപി മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

Published on 11 June, 2017
കര്‍ഷക സമരം, പൊലീസ്‌ വെടിവെപ്പ്‌:  ബിജെപി മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു


മധ്യപ്രദേശില്‍ പൊലീസ്‌ വെടിവെപ്പില്‍ സമരം ചെയ്‌ത ആറ്‌ കര്‍ഷകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത്‌ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. 

ശനിയാഴ്‌ച്ച താനുമായി കൂടിക്കാഴ്‌ച്ച നടത്തിയ കര്‍ഷകരുടെ കുടുംബങ്ങള്‍ സമരം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു എന്ന്‌ ശിവരാജ്‌ സിങ്‌ ചൗഹാന്‍ നേരത്തെ പറഞ്ഞിരുന്നു. കര്‍ഷകര്‍ ആവശ്യപ്പെട്ട പ്രകാരം ഉടന്‍ തന്നെ അവരുടെ ഗ്രാമം സന്ദര്‍ശിക്കുമെന്നും ശിവരാജ്‌ സിങ്‌ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സംഘാര്‍ഷവസ്ഥ ഇല്ലാതാകുന്നതുവരെ താന്‍ നിരാഹാര സമരം തുടരുമെന്നായിരുന്നു ശിവരാജ്‌ സിങ്‌ ചൗഹാന്‍ പറഞ്ഞത്‌. ഇതിനു പിന്നാലെയാണ്‌ നിരാഹാര സമരം ഒരു ദിവസം പിന്നിടുന്നതിനു മുന്‍പ്‌ ബിജെപി മുഖ്യമന്ത്രി അവസാനിപ്പിക്കുന്നത്‌.

ശനിയാഴ്‌ച്ച ശിവരാജ്‌ സിങ്‌ ചൗഹാനുമായി കൂടിക്കാഴ്‌ച്ച നടത്തിയ കര്‍ഷകര്‍ക്ക്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക