Image

കളി കാണാന്‍ മല്യ വീണ്ടുമെത്തി; കള്ളനെന്ന് വിളിച്ച് ആരാധകരുടെ പരിഹാസം

Published on 11 June, 2017
കളി കാണാന്‍ മല്യ വീണ്ടുമെത്തി; കള്ളനെന്ന് വിളിച്ച് ആരാധകരുടെ പരിഹാസം


ഓവല്‍:  ഇന്ത്യയിയെ ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യക്ക്  ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. ഓവലില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മദ്യവ്യവസായിയെ കളി കാണാനെത്തിയ ആരാധകര്‍ കൂവുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെയേല്‍പിക്കൂവെന്നും അവര്‍ മല്യയോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോയി.

നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലേക്കെത്തി മല്യ പരിഹസിക്കപ്പെട്ടിരുന്നു.ക്ഷണിക്കാതെയാണ് മല്യ പരിപാടിക്കെത്തിയത്. വിവാദം ഭയന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ മല്യയെ ചടങ്ങില്‍ അവഗണിച്ചു. മല്യയുടെ സാന്നിദ്ധ്യം ചടങ്ങില്‍ നിന്നും പെട്ടെന്ന് ഒഴിവാകാന്‍ ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ മല്യയെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യാ പാക് മത്സരത്തിനിടെ തനിക്ക് കിട്ടിയ മാധ്യമ ശ്രദ്ധ കാരണം ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ക്കും താനുണ്ടാവുമെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക