Image

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ്‌ ആസ്ഥാനത്ത്‌ നിയമിച്ചതെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി

Published on 12 June, 2017
സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ്‌ ആസ്ഥാനത്ത്‌ നിയമിച്ചതെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി


സംസ്ഥാന പൊലീസ്‌ മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ്‌ ആസ്ഥാനത്ത്‌ നിയമിച്ചിരിക്കുന്നതെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ഹൈക്കോടതി. 

 നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ്‌ ആസ്ഥാനത്ത്‌ ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത്‌ എന്തിനാണെന്ന സംശയമാണ്‌ ഹൈക്കോടതി ഉയര്‍ത്തിയത്‌.

 തച്ചങ്കരിക്കെതരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു.
സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന്‌ മുമ്പായി നടന്ന പൊലീസിലെ കൂട്ടസ്ഥലമാറ്റങ്ങളെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ്‌ സംസ്ഥാന സര്‍ക്കാരിന്‌ നേരെ സംശയമുന ഉയര്‍ത്തിയുള്ള കോടതി പരാമര്‍ശം.

ടിപി സെന്‍കുമാര്‍ പോലീസ്‌ മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ്‌ സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ്‌ ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള എഡിജിപിയായി നിയമിച്ചതും ചോദ്യം ചെയ്‌തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക