ചിക്കാഗോ മലയാളീ അസോസിയേഷന് നടത്തുന്ന ഓണാഘോഷങ്ങളില്‍ മുഖ്യാതിഥി ആയി
മുന്‍ കേന്ദ്ര മന്ത്രിയും മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നുള്ള
പാര്‍ലമെന്റ് അംഗവും ആയ കൊടിക്കുന്നില്‍ സുരേഷ് എംപി
പങ്കെടുക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി
ജിമ്മി കണിയാലിയും അറിയിച്ചു.
സെപ്തംബര്‍ 2 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചിക്കാഗോ യിലെ താഫ്ട് ഹൈ
സ്കൂളില്‍ ആണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ
ആയിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക
സമ്മേളനവും നടക്കും സമ്മേളനത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക്
ഉന്നത നിലവാരം പുലര്‍ത്തുന്ന കലാ സദ്യ യും ഉണ്ടായിരിക്കും. കൂടുതല്‍
വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.