Image

മണ്ണിടിച്ചില്‍: ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 134 ആയി

Published on 13 June, 2017
മണ്ണിടിച്ചില്‍: ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 134 ആയി

ചിറ്റഗോംഗ്‌: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ മരിച്ചവരുടെ എണ്ണം 134 ആയി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു.

ബംഗ്ലാദേശിലെ രംഗമത്‌, ബന്ദര്‍ബന്‍, ചിറ്റഗോംഗ്‌ എന്നീ ജില്ലകളിലാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ്‌ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക