ദുല്‍ഖര്‍ സല്മാന് പുതിയ തമിഴ് ചിത്രം ചെയ്യാനൊരുങ്ങുന്നതായി വിവരം. ഓ കാതല്‍ കണ്മണി വായെ മൂടി പേസവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ കോളിവുഡിലെ മൂന്നാമത്തെ ചിത്രമാണിത്.
നവാഗതനായ കാര്‍ത്തിക്കാണ് സംവിധാനം. ഒരു നാള് കൂത്ത് ഫെയിമിന്റെ ബാനറില്‍ കെനന്യ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ദീന ദയാലന്‍ സംഗീതവും നിര്‍വഹിക്കും.