Image

സ്‌ത്രീധനമാവശ്യപ്പെട്ട്‌ യുവാവ്‌ ഭാര്യയെ ആസിഡൊഴിച്ചു പൊള്ളിച്ചു

Published on 15 June, 2017
 സ്‌ത്രീധനമാവശ്യപ്പെട്ട്‌ യുവാവ്‌ ഭാര്യയെ ആസിഡൊഴിച്ചു പൊള്ളിച്ചു


കൊല്ലം: സ്‌ത്രീധനം ആവശ്യപ്പെട്ട്‌ യുവാവ്‌ ഭാര്യയെ ആസിഡൊഴിച്ച്‌ പൊള്ളിച്ചു.കൊല്ലം പിറന്തൂര്‍ സ്വദേശി ധന്യയെയാണ്‌ ഭര്‍ത്താവ്‌ ബിനുകുമാര്‍ ആസിഡൊഴിച്ച്‌ പെള്ളിച്ചത്‌. പൊള്ളലേറ്റ്‌ ഗുരുതരാവസ്ഥയിലായ ധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്‌ ശേഷം ബിനുകുമാര്‍ ഒളിവിലാണ്‌.

ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ്‌ ആസിഡൊഴിച്ചതെന്നും സ്‌ത്രീധനം കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ധന്യ പറഞ്ഞു. 2 ലക്ഷം രൂപ കൂടി കൊണ്ടുവരണമെന്നായിരുന്നു ബിനുകുമാറിന്റെ ആവശ്യം. ആശുപത്രിയിലേക്ക്‌ പോകാനിറങ്ങിയപ്പോഴും ധന്യയെ മര്‍ദ്ദിച്ചിരുന്നു. പൊലീസ്‌ കേസ്‌ എടുത്ത ശേഷമാണ്‌ ഇയാള്‍ ഒളിവില്‍ പോയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക