Image

ഫൊക്കാനാ സ്‌നേഹവീട് പദ്ധതിയില്‍ രണ്ടാമത്തെ വീടിന്റെ തുക കൈമാറി

അനില്‍ പെണ്ണുക്കര Published on 15 June, 2017
ഫൊക്കാനാ സ്‌നേഹവീട് പദ്ധതിയില്‍ രണ്ടാമത്തെ വീടിന്റെ തുക കൈമാറി
മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഫൊക്കാന സ്‌നേഹവീട് കാരുണ്യപദ്ധതിയുടെ രണ്ടാമത്തെ വീടിന്റെ മുഴുവന്‍ തുകയും കൈമാറി പദ്ധതി ഒരു പടികൂടി മുന്നിലേക്ക് പ്രവേശിച്ചു .

ജില്ലയ്‌ക്കൊരു വീട് എന്ന് പേരിട്ടിരിക്കുന്ന സ്‌നേഹവീട് പഥത്തിയുടെ രണ്ടാമത്തെ വീടൊരുങ്ങുന്നതു പത്തനം തിട്ട ജില്ലയിലാണ് .ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജിവര്‍ഗീസ് പ്രധാന സ്‌പോണ്‌സറാവുന്ന വീടാണ് നിര്‍മ്മിച്ച് നല്‍കുന്നത് .കവിയൂര്‍ വൈ എം സി എ ഈ പ്രോജക്ടിന് നേതൃത്വം നല്‍കുന്നു . കവിയൂര്‍ സ്വേദശി മധുവിനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.  

വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് കവിയൂര്‍ വൈ എം സി എ യില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് വൈ എം സി എ ഭാരവാഹികളെ ഏല്‍പ്പിച്ചു .

ഫൊക്കാനയുടെ പ്രവര്‍ത്തന പഥത്തില്‍ ഇന്നുവരെ ഫൊക്കാന പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാക്കിയിട്ടുണ്ട് .ജില്ലയ്‌ക്കൊരു വീട് പദ്ധതി പെട്ടന്ന് നിര്‍മ്മിച്ച് നല്‍കേണ്ടതുണ്ട്.അതിനു ശേഷം താലൂക്കുകളിലേക്കും വ്യാപിക്കുകയാണ് ഈ പദ്ധതിഎന്ന് ജോര്‍ജി വര്‍ഗീസ് ചടങ്ങില്‍ അറിയിച്ചു .

ഫൊക്കാന കേരളത്തിലെ സാധാരണ ജനവിഭാഗത്തോട് ചേര്‍ന്നുകൊണ്ട് വളരെ വിപുലവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതുമായ ഒരു വലിയ പദ്ധതിയയാണിത് . പദ്ധതി.ഇതിനോടകം ആദ്യത്തെ വീട് പിറവത്ത് ഫോക്കനാ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോയ് ഇട്ടന്റെ നേതൃത്വത്തില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കി കഴിഞ്ഞു.കേരളത്തിന്റെ ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കൈ എടുത്തു നടപ്പിലാക്കിയ പ്രോജക്ട് കൂടി ആയിരുന്നു അത്. 

സഹായം അര്‍ഹിക്കുന്ന സ്ഥലത്തു എത്തിക്കുക എന്ന ഫൊക്കാനയുടെ മുന്‍കാല നയം ഈ കമ്മിറ്റിയും ഭംഗിയായി നടപ്പിലാക്കി മുന്നേറാന്‍ ശ്രമിക്കുന്നു.ഈ പദ്ധതി നടപ്പിലാക്കാക്കുവാന്‍ ഫൊക്കാന അംഗങ്ങങ്ങളുടെയും അംഗ സംഘടനകളുടെയും സഹായം ഫൊക്കാനയ്ക്കു ആവശ്യമുണ്ട്. ആര്‍ക്കും ഈ പദ്ധതിയുമായി സഹകരിക്കുവാന്‍ അവസരം ഉണ്ട് .നമ്മുടെ സഹജീവിക്കു സുഖമായി കിടന്നുറങ്ങുവാന്‍ ഒരു വീട് . അതിനായി ഫൊക്കാന സ്‌നേഹത്തിന്റെ ഒരു കുട നിവര്‍ത്തുന്നു.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി . തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കിയ ശേഷം പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.അദ്ദേഹം Eeമലയാളിയോട് പറഞ്ഞു .

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു നൂറു വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്.അത് ഈശ്വരന്റെ കൃപയാല്‍ ഭംഗിയായി നടക്കുന്നു. അതില്‍ സന്തോഷമുണ്ട്. ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും പ്രൗഢമായ ചടങ്ങും ഫൊക്കാന ജില്ലയ്‌ക്കൊരു വീടിന്റെ സമ്മതപത്രം കൈമാറിയ ചടങ്ങായിരുന്നു. ഫൊക്കാന പോലെയുള്ള പ്രവാസി സംഘടനകളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഫൊക്കാനാ സ്‌നേഹവീട് പദ്ധതിയില്‍ രണ്ടാമത്തെ വീടിന്റെ തുക കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക