Image

ശ്മശാനചിന്തകള്‍! (കവിത: അനിഷ് ജി .എസ്)

Published on 16 June, 2017
ശ്മശാനചിന്തകള്‍! (കവിത: അനിഷ് ജി .എസ്)

ഞാന്‍ കടന്നു പോയാല്‍
ഞാനിട്ട പോസ്റ്റുകള്‍
കല്ലറകളായിത്തീര്‍ന്നിരിക്കും
അവയോരോന്നിലും എന്റെ
മജ്ജയും മാംസവും
മണ്ണായിത്തീര്‍ന്നിട്ടുണ്ടാകും.

പെട്ടിയിലടക്കുവാനാകാതെ
എന്റെ ജീവിതവും എന്റെ
വികാരഭൂമിയുമുണ്ടാകും.
ലൈക്കുകളും കമ്മന്റുകളും
പൂക്കളും പുല്‍നാമ്പുകളുമായി
തളിര്‍ത്തിട്ടുണ്ടായിരിക്കും.

കല്ലറകള്‍ നിനക്ക് വേണ്ടിയെന്ന്
നിന്റെ ജഡം പോലും ഒരിക്കലും
അറിഞ്ഞിട്ടുണ്ടായിരിക്കുകയില്ല.
ഈ കല്ലറളിലൊന്നിലും നിന്റെ
പേരോ പ്രണയമോ ആലേഖനം
ചെയ്തിട്ടുണ്ടാവില്ല.

ഇനിയൊരു ശവമഞ്ചത്തിനും കടന്നു
വരാനാകാത്ത വിധം സെമിത്തേരി
ഈ നഗരത്തിനു പുറത്തായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക