കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന മെട്രോ
യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ക്കുമൊപ്പം ബിജെപി
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്ര ചെയ്തത് സുരക്ഷാ വീഴ്ച്ചയെന്ന്
മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഇക്കാര്യം എസ്പിജി പരിശോധിക്കണം എന്നും മന്ത്രി
ഫെയ്സബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇ.ശ്രീധരനെടക്കമുള്ളവരെ വേദിയില്‍ നിന്ന്
ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ
പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍
അനുവദിച്ചത് എന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നു.