Image

അമിതാബ്‌ ബച്ചന്‍ ജിഎസ്‌ടി അംബാസഡര്‍

Published on 19 June, 2017
അമിതാബ്‌ ബച്ചന്‍ ജിഎസ്‌ടി അംബാസഡര്‍


ന്യൂദല്‍ഹി: ജിഎസ്‌ടി അംബാസഡറായി ബോളിവുഡ്‌ താരം അമിതാബ്‌ ബച്ചനെ തെരഞ്ഞെടുത്തു. ജിഎസ്‌ടിയുടെ 40 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയില്‍ ബിഗ്‌ ബിയാണ്‌ അഭിനയിക്കുന്നത്‌.

ദേശീയ ഏകീകൃത വിപണി സൃഷ്ടിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ്‌ ജിഎസ്‌ടി കൊണ്ടു വരുന്നതെന്ന്‌ അമിതാബ്‌ പരസ്യ വീഡിയോയില്‍ പറയുന്നു. ദേശീയ പതാകയിലെ മൂന്ന്‌ നിറങ്ങള്‍ പോലെ യോജിപ്പിക്കുന്ന ശക്തിയാണ്‌ ജിഎസ്‌ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ജിഎസ്‌ടി കൊണ്ടു വരുന്നതെന്നും ബിഗ്‌ ബി പറഞ്ഞു.

വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത്‌ വന്നിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക