Image

കൊച്ചി മെട്രോ: ആദ്യദിന കളക്ഷന്‍ 20 ലക്ഷം കടന്നു

Published on 20 June, 2017
കൊച്ചി മെട്രോ: ആദ്യദിന കളക്ഷന്‍  20 ലക്ഷം കടന്നു

കൊച്ചി: ആദ്യ ദിനത്തില്‍ കൊച്ചി മെട്രോയ്‌ക്ക്‌ റെക്കോര്‍ഡ്‌ കളക്ഷന്‍. 20,42,740 രൂപയാണ്‌ കൊച്ചി മെട്രോയുടെ ആദ്യ ദിന കളക്ഷന്‍. തിങ്കളാഴ്‌ച്ച മെട്രോയില്‍ 62,320 പേര്‍ യാത്ര ചെയ്‌തു. ഉച്ചയ്‌ക്ക്‌ രണ്ടുമണി വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ച്‌ നോക്കുമ്പോള്‍ 29,277 പേരാണ്‌ മെട്രോയില്‍ യാത്ര ചെയ്‌തത്‌.

രാവിലെ അഞ്ചര മുതല്‍ മെട്രോയില്‍ കയറാന്‍ നിരവധി പേരാണ്‌ വരി നിന്നത്‌. രാവിലെ ആറരവരെ ഒരു ടി്‌ക്കറ്റ്‌ കൗണ്ടര്‍ മാത്രമേ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നുള്ളു. ഇത്‌ തിരക്കു കൂടൂന്നതിന്‌ ഇടയാക്കി. ടിക്കറ്റിലെ ബാര്‍കോഡ്‌ ഉപയോഗിച്ച്‌ ഗേറ്റ്‌ മറികടന്ന്‌ പ്ലാറ്റ്‌ഫോമിലേക്ക്‌ പോകു്‌ന്നതെങ്ങെനെയെന്ന്‌ ജീവനക്കാര്‍ ആളുകള്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടില്‍ 6.04നാണ്‌ സര്‍വ്വീസ്‌ ആരംഭിച്ചത്‌. ടിക്കറ്റെടുത്തതില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്‌തതില്‍ പലര്‍ക്കും പിഴയടക്കേണ്ടി വന്നു. പല സ്‌റ്റേഷനുകളിലായി ഉച്ചവരെ മാത്രം 15 പേര്‍ പിഴയടച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക