ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബോളീവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഇരുവരും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ ആഘോഷമായിരുന്നു. വേര്‍പിരിയലിന് ശേഷം ജഗ്ഗ ജസൂസ് എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിച്ചിരിക്കുകയാണ് ഇവര്‍. ചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസ് നിര്‍മിച്ചിരിക്കുന്നത് രണ്‍ബീര്‍ കപൂറാണ്. ചിത്രത്തില്‍ പ്രചരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കത്രീനയിപ്പോള്‍. താന്‍ രണ്‍ബീറിനൊപ്പം ചെയ്യുന്ന അവസാന ചിത്രമായിരിക്കും ജഗ്ഗാ ജാസൂസ് എന്നാണ് കത്രീന പറഞ്ഞത്.
ഇനി ബുദ്ധിമുട്ടാണ്, രണ്‍ബീര്‍ മറ്റുള്ളവരെ കബളിപ്പിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്ക്കും അറിയാം. ഇനി ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. അതൊരിക്കലും സംഭവിക്കില്ല കത്രീന പറഞ്ഞു.