തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പിടികൂടി
Published on 22 June, 2017
തൃശൂര്‍: തൃശൂരില്‍
യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പിടികൂടി.
മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ
വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ്
പിടിച്ചെടുത്തത്.
ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും
കണ്ടെത്തിയത്. അഞ്ഞൂറിന്റെയും പുതിയ രണ്ടായിരത്തിന്റെയും നോട്ടുകളാണ്
കണ്ടെടുത്തത്. പൊലീസിന്റെ പരിശോധന തുടരുകയാണ്. ഇയാളെ കസ്റ്റഡിയില്‍
എടുത്തു.
യുവമോര്‍ച്ച എസ്എന്‍പുരം പഞ്ചായത്ത് കമ്മിറ്റി അംഗമാണ് രാകേഷ്.
ഇയാളുടെ സഹോദരന് രാജീവ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച
സെക്രട്ടറിയാണ്.
രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ
അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല